Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Metro

സി​യാ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് വാ​ട്ട​ര്‍ മെ​ട്രോ; സാധ്യ​താ​പ​ഠ​ന​ത്തി​നു ധാ​ര​ണ

കൊ​​​​ച്ചി: ആ​​​​ലു​​​​വ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ല്‍നി​​​​ന്നു പെ​​​​രി​​​​യാ​​​​റി​​​ലൂ​​​ടെ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം (സി​​​​യാ​​​​ല്‍) വ​​​​രെ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ സ​​​​ര്‍​വീ​​​​സ് വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് വാ​​​​ട്ട​​​​ര്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടു​​​​മാ​​​​യി ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​ച്ചു.

എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് ഗ്രൂ​​​​പ്പ് ഓ​​​​ഫ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സി​​​​ന്‍റെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ്ര​​​​ഫ. പ്ര​​​​മോ​​​​ദ് തേ​​​​വ​​​​ന്നൂ​​​​രും കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ (സി​​​​വി​​​​ല്‍) എം. ​​​​ജോ പോ​​​​ളും ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ക​​​​യും തു​​​​ട​​​​ര്‍​ന്ന് കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​യോ​​​​ജി​​​​ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ​​​​വു​​​​മാ​​​​യ ബ​​​​ഹു​​​​മു​​​​ഖ ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

Kerala

കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യ്ക്ക് ആ​ഗോ​ള അം​ഗീ​കാ​രം

കൊ​ച്ചി: ഈ ​വ​ര്‍​ഷ​ത്തെ ആ​ഗോ​ള സു​സ്ഥി​ര ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​വാ​ര്‍​ഡ് ന​ഷ്‌​ട​പ്പെ​ട്ടെ​ങ്കി​ലും ഈ ​രം​ഗ​ത്തു ലോ​ക​ത്തെ മൂ​ന്ന് പ്ര​ശ​സ്ത ബ്രാ​ന്‍​ഡു​ക​ളി​ലൊ​ന്നാ​യി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ. ലോ​ക​ത്തി​ലെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളോ​ടു മ​ത്സ​രി​ച്ചാ​ണ് ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ എ​ത്തി​യ​ത്.

ഒ​ന്നാം​സ്ഥാ​നം ബ്ര​സീ​ലി​ലെ സാ​ല്‍​വ​ദോ​ര്‍ ന​ഗ​ര​ത്തി​നാ​ണ്. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രി​ക് ബ​സ് നി​ര വി​ക​സി​പ്പി​ച്ച​തി​ന് ചി​ലി​യി​ലെ സാ​ന്‍റി​യാ​ഗോ​യ്ക്കും പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ല​ഭി​ച്ചു. ലോ​ക​ത്തി​ലെ മു​ന്‍​നി​ര സു​സ്ഥി​ര ഗ​താ​ഗ​ത​സ്ഥാ​പ​ന​മാ​യ ന്യൂ​യോ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് പോ​ളി​സി (ഐ​ടി​ഡി​പി) നി​യോ​ഗി​ച്ച ജൂ​റി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യ്ക്ക് പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ന​ല്‍​കി ആ​ദ​രി​ച്ചു.

മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ഗ​താ​ഗ​ത​സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കാ​നും ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ള്‍ എ​ങ്ങ​നെ ന​ഗ​ര​ജീ​വി​തം മാ​റ്റി​മ​റി​ച്ചു​വെ​ന്ന് ഈ ​മൂ​ന്ന് ന​ഗ​ര​ങ്ങ​ളും തെ​ളി​യി​ക്കു​ന്ന​താ​യി ഐ​ടി​ഡി​പി വി​ല​യി​രു​ത്തി. വ്യാ​പ്തി​യി​ലും വേ​ഗ​ത​യി​ലു​മാ​ണ് സാ​ല്‍​വ​ദോ​ര്‍ മു​ന്നി​ലെ​ത്തി​യ​തെ​ങ്കി​ലും ന​വീ​ന​ത​യി​ലൂ​ടെ​യാ​ണ് കൊ​ച്ചി വേ​റി​ട്ടു​നി​ന്ന​ത്. റോ​ഡു​ക​ളും റെ​യി​ലും മാ​ത്ര​മ​ല്ല, ജ​ല​പാ​ത​ക​ളെ ദൈ​നം​ദി​ന പൊ​തു​ഗ​താ​ഗ​ത​മാ​ക്കു​ന്ന അ​പൂ​ര്‍​വ​മാ​യ ആ​ഗോ​ള​മാ​തൃ​ക​യാ​ണു കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ അ​വ​ത​രി​പ്പി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ പ​ത്തു ദ്വീ​പു​ക​ളി​ലു​ട​നീ​ളം യാ​ത്ര​യെ മാ​റ്റി​മ​റി​ച്ച പ​ദ്ധ​തി​യെ​ന്ന നി​ല​യി​ലാ​ണ് ഐ​ടി​ഡി​പി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യെ പ​രി​ഗ​ണി​ച്ച​ത്. ഇ​തേ​വ​രെ 60 ല​ക്ഷ​ത്തോ​ളം പേ​ര്‍ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. 20 ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് ബോ​ട്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​സം​വി​ധാ​നം റോ​ഡി​ലൂ​ടെ ഒ​രു മ​ണി​ക്കൂ​ര്‍ എ​ടു​ത്തി​രു​ന്ന യാ​ത്ര ജ​ല​പാ​ത​യി​ലൂ​ടെ​യാ​ക്കി​യ​തോ​ടെ 20 മി​നി​റ്റാ​യി ചു​രു​ക്കി​യ​തോ​ടൊ​പ്പം ചെ​ല​വ് ഏ​ക​ദേ​ശം പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യും ചെ​യ്‌​തെ​ന്നു ജൂ​റി വി​ല​യി​രു​ത്തി.

കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ ഒ​ഴി​വാ​ക്കു​ന്ന​തി​ലും ഓ​രോ യാ​ത്ര​ക്കാ​ര​നും കി​ലോ​മീ​റ്റ​റി​ന് ശ​രാ​ശ​രി 184 ഗ്രാം ​കാ​ര്‍​ബ​ണ്‍ ഡൈ ​ഓ​ക്‌​സൈ​ഡ് ലാ​ഭ​മു​ണ്ടാ​ക്കു​ന്ന സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലും കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​മു​ള്ള ഏ​കീ​കൃ​ത ജ​ല​ഗ​താ​ഗ​ത​ത്തി​നു​ള്ള ആ​ഗോ​ള പ​ഠ​ന​മാ​തൃ​ക​യാ​യി മാ​റി​യി​ട്ടു​മു​ണ്ട്.

ബെ​സ്റ്റ് പാ​സ​ഞ്ച​ര്‍ ഇ​ല​ക്ട്രി​ക് ബോ​ട്ട്ഗ​സീ​സ് അ​വാ​ര്‍​ഡ്, യു​എ​ന്‍–​ഹാ​ബി​റ്റാ​റ്റ് അ​വാ​ര്‍​ഡ്, ഹാം​ബ​ര്‍​ഗ് യു​ഐ​ടി​പി സ​മ്മി​റ്റ് അ​വാ​ര്‍​ഡ്, എ​ന​ര്‍​ജി ലീ​ഡ​ര്‍​ഷി​പ്പ് അ​വാ​ര്‍​ഡ്, ഗ്ലോ​ബ​ല്‍ മാ​രി​ടൈം അ​വാ​ര്‍​ഡ്, ഷി​പ്പ് ടെ​ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ്, അ​ര്‍​ബ​ന്‍ ഇ​ന്‍​ഫ്ര അ​വാ​ര്‍​ഡ് തു​ട​ങ്ങി​യ നി​ര​വ​ധി നാ​ഷ​ണ​ല്‍, ഇ​ന്‍​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വാ​ട്ട​ര്‍ മെ​ട്രോ​യ്ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പു​തു​വ​ര്‍​ഷാ​ഘോ​ഷം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ഏ​ഴ് വ​രെ; രാ​ത്രി 12ന് ​പു​ന​രാ​രം​ഭി​ക്കും

കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. എ​ന്നാ​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍ ഭാ​ഗ​ത്തേ​യ്ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​യി​രി​ക്കും വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തു​ക.

അ​തി​നു​ശ​ഷം രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍​ച്ചെ നാ​ലു​വ​രെ മ​ട്ടാ​ഞ്ചേ​രി-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും വൈ​പ്പി​ന്‍-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും സ​ര്‍​വ്വീ​സ് ഉ​ണ്ടാ​കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വാ​ട്ടാ​ർ മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ത്രി 12 മ​ണി മു​ത​ല്‍ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഈ ​റൂ​ട്ടു​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​ധി​ക ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും അ​ധി​ക​മാ​യി ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സേ​വ​ന​വും ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ഉ​ണ്ടാ​കും.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് വ​രെ​യാ​ണ് സ​ർ​വ്വീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന​ത്തെ യാ​ത്ര​ക്കാ​ര​നെ വ​രെ ഹൈ​ക്കോ​ർ​ട്ട് ജം​ക്ഷ​ൻ ടെ​ർ​മി​ന​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ അ​റി​യി​ച്ചു.

അ​തു​കൊ​ണ്ട് യാ​ത്ര​ക്കാ​ർ തി​ര​ക്കു​കൂ​ട്ടാ​തെ അ​ച്ച​ട​ക്ക​ത്തോ​ടെ ക്യൂ ​പാ​ലി​ക്കു​ക​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ അ​ഭ്യ​ർ​ഥി​ച്ചു.

District News

വാട്ടര്‍ മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു; ഉച്ച മുതല്‍ വൈകിട്ട് വരെ ഈ റൂട്ടുകളില്‍ സര്‍വീസ് ഇല്ല

കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നിര്‍ത്തിവയ്ക്കും. മറൈന്‍ ഡ്രൈ വില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.

അഞ്ചു മണിക്ക് ശേഷം സര്‍വീസ് ഉണ്ടായിരിക്കും. മട്ടാഞ്ചേരി-വില്ലിംഗ്ടണ്‍ ഐലൻഡ് സര്‍വീസ് തടസമില്ലാതെ തുടരും. ഇന്ന് ഒരു മണിക്കാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടക്കുന്നത്. മന്ത്രി പി. രാജീവ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.

അതേസമയം, പുതുവത്സര ദിനത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍, ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ടുകളില്‍ ഡിസംബര്‍ 31ന് രാത്രി ഏഴ് മണിക്ക് സര്‍വീസ് അവസാനിക്കും. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളില്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസ് നടത്തും.

Kerala

ടെര്‍മിനലിന് പുറത്തേക്ക് നീണ്ട് ക്യൂ; വാട്ടര്‍ മെട്രോയില്‍ തിരക്കേറുന്നു

കൊച്ചി: ഡിസംബര്‍ വെക്കേഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന മേഖലയായി മാറി വാട്ടര്‍ മെട്രോ. കൊച്ചിന്‍ കാര്‍ണിവല്‍ കാണാനായി വിദേശികളും സ്വദേശികളും ഒരുപോലെ എത്തിയതോടെ വാട്ടര്‍ മെട്രോയില്‍ തിരക്ക് ഏറിയിരിക്കുകയാണ്. ഇതോടെ ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നിന്നും ടിക്കറ്റ് എടുക്കാനുള്ള ക്യൂ ടെര്‍മിനലിന്റെ പുറത്തേക്ക് നീണ്ടു കിടക്കുകയാണ്.

ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രക്കാരാണ് ഇതിലേറെയും. കൊച്ചിയിലെ നിലവിലെ ട്രാഫിക് ബ്ലോക്കില്‍ റോഡ് മാര്‍ഗം ഫോര്‍ട്ട് കൊച്ചിയില്‍ എത്താന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ വിദേശകളും സ്വദേശികളും വാട്ടര്‍ മെട്രോയെ ഏറ്റെടുത്തിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.

എന്നാല്‍ അധികം ആളുകള്‍ക്ക് ഒന്നിച്ച് മെട്രോ ബോട്ടുകളില്‍ യാത്ര ചെയ്യാനാവില്ല. പരമാവധി 100 പേര്‍ക്ക് കയറാമെങ്കിലും 96 പേര്‍ കയറുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മെട്രോയുടെ വാതില്‍ അടയും. പുതുവത്സര ആഘോഷത്തിനായി ഒരുപാട് ആളുകള്‍ എത്തുന്നതിനാല്‍ വാട്ടര്‍ മെട്രോ സര്‍വീസ് പുലര്‍ച്ചെ നാല് വരെ നീട്ടിയിട്ടുണ്ട്.

ഹൈക്കോര്‍ട്ടില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ 50 രൂപയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. പുതുവത്സരത്തില്‍ നിരക്കില്‍ നേരിയ വര്‍ധനവ് ഉണ്ടാവും. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ എത്താന്‍ വലിയ നിരക്ക് ഇല്ലെങ്കിലും ബോട്ടുകള്‍ കുറവാണ്. അതിനാല്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വാട്ടര്‍ മെട്രോയെയാണ്.

Kerala

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ നാല് വരെ വാട്ടര്‍ മെട്രോ; യാത്രാ നിരക്കില്‍ നേരിയ വര്‍ധന

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തും. എന്നാല്‍ യാത്രാ നിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സമയക്രമം ക്രമീകരിക്കും.

ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. അതേസമയം, കൊച്ചി മെട്രോയും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടു കൊണ്ടാണ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നത്.

ക്രിസ്മസ് വെക്കേഷനോട് അനുബന്ധിച്ച് നിരവധി ടൂറിസ്റ്റുകളാണ് കൊച്ചിയില്‍ എത്തുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ റെക്കോര്‍ഡ് യാത്രക്കാരെ ആയിരുന്നു മെട്രോക്ക് ലഭിച്ചത്. വരുമാനത്തിലും വലിയ വര്‍ധനവ് ഉണ്ടായിരുന്നു.

പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി മെട്രോ സര്‍വീസ് അര്‍ധരാത്രി വരെ നീട്ടും. ആലുവ, എസ്എന്‍ ജംഗ്ഷന്‍ എന്നീ രണ്ട് ടെര്‍മിനലുകളിലേക്കും ഇടപ്പള്ളിയില്‍ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കും. റോഡിലെ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സര്‍വീസുകള്‍ നീട്ടുന്നത്.

Latest News

Corehub Up